ഡോൺ പാലത്തറയുടെ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും
Tuesday 28 October 2025 6:00 AM IST
ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ എത്തുന്നു. രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും. പാർവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.2023ൽ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിനുശേഷം ഡോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജോമോൻ ജേക്കബ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും. ഡോൺ പാലത്തറയുടെ 1956 മദ്ധ്യതിരുവിതാംകൂർ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച അലക്സ് ജോസഫ് ആണ് ക്യാമറ.