ബോളിവുഡിനെ രക്ഷിച്ച് 100 കോടി നായകനായി ആയുഷ്‌മാൻ
അഞ്ചുദിവസം കൊണ്ട് തമ 117 കോടി
ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ രക്ഷിച്ച് നടൻ ആയുഷ‌്മാൻ ഖുറാന. മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ തമ അഞ്ചുദിവസംകൊണ്ട് ആഗോളതലത്തിൽ 117 കോടി നേടി. ആയുഷ്‌മാൻ ഖുറാനയും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വാമ്പയർ ആയി ആയുഷ്‌മാനും രശ്മികയും എത്തുന്നു. തുടച്ചയായി നൂറുകോടി നേടുന്ന ചിത്രങ്ങളിലൂടെ ബോളിവുഡിൽ പുത്തൻ തിളക്കത്തിലാണ് ആയുഷ്‌മാൻ ഖുറാന.
ഇന്ത്യയിൽ ആയുഷ്‌മാൻ ഖുറാനയുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രം ആയി തമ മാറി. ആയുഷ്‌മാൻ ഖുറാന അഭിനയിച്ച അന്ധാധുൻ എന്ന ചിത്രത്തിന്റെ കളക്ഷനെയും തമ മറികടന്നു. ഡ്രീഗ് ഗേൾ 139. 7 കോടി ബധായി ഹോ-136.8 കോടി. ബാല -116.38 കോ ടി
ഡ്രീം ഗേൾ 2- 105 കോടി എന്നിങ്ങനെയാണ് കളക്ഷൻ.
അതേ സമയം നവാസുദീൻ സിദ്ദിഖിയും പരേഷ് റാവലും ആണ് തമയിലെ മറ്റു താരങ്ങൾ. ഇൗ യൂണിവേഴ്സിലെ ആദ്യ പ്രണയകഥകൂടിയായ തമ ദീപാവലി റിലീസ് ആയാണ് തിയേറ്ററുകളിൽ എത്തിയത്.