യു.എസിന്റെ മർമ്മത്ത് പതിക്കും, ആണവ മിസൈലുമായി റഷ്യ, വിറങ്ങലിച്ച് ട്രംപ്

Tuesday 28 October 2025 1:06 AM IST

റഷ്യ - യുക്രൈൻ സംഘർഷവും വ്യാപര യുദ്ധവും നിലനിൽക്കുന്ന കലുഷിത അന്തരീക്ഷത്തിലേക്ക് പുതിയ ചുവട്‌വയ്പ് നടത്തുകയാണ് റഷ്യ. യുക്രൈനിലെ സൈനിക നടപടിയെയും എണ്ണ വില്പനയെയും ചൊല്ലി പാശ്ചാത്യ ശക്തികളുമായി റഷ്യ ഇടഞ്ഞ് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈൽ പുറത്തിറക്കിയിരിക്കുകയാണ് റഷ്യ.