താണ്ഡവമാടി പെരുമഴ, ഇരച്ചെത്തും മോൻതാ ചുഴലിക്കാറ്റ്
Tuesday 28 October 2025 1:09 AM IST
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച മോൻതാ ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ച വൈകിട്ടോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാദ്ധ്യത. ഇതിന്റെ സ്വാധീനത്തിൽ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്.