വയോജന പ്രതിനിധി  സംഗമം സംഘടിപ്പിച്ചു

Tuesday 28 October 2025 12:11 AM IST

കോട്ടയം: കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജന പ്രതിനിധി സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽകോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കേരളാ സോഷ്യൽ സർവീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ജോയി പൂവപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ സെമിനാറിന് ഫാ. ജെഫിൻ ഒഴുങ്ങാലിൽ നേതൃത്വം നൽകി. വയോജനങ്ങൾക്ക് സ്‌നേഹ സമ്മാനങ്ങളും നൽകി. കലാപരിപാടികളും അരങ്ങേറി.