ലോഗോ പ്രകാശനം
Tuesday 28 October 2025 1:16 AM IST
മുടപുരം :നവംബർ 4,5,6,7 തീയതികളിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ .ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവ ലോഗോ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ .ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാർജി,കിഴുവിലം പഞ്ചായത്ത് മെമ്പർ ജയന്തി കൃഷ്ണന് നൽകി പ്രകാശനം ചെയ്തു.ചിറയിൽകീഴ് ശാരദാ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അഥീന.പി.എൻ വരച്ച ലോഗോയാണ് തിരെഞ്ഞെടുത്തത്. പി.ടി.എ പ്രസിഡന്റ് സബീന ബീവിയുടെ അദ്ധ്യക്ഷതയിൽ ദിനേഷ് കുമാർ.കെ,നിഹാസ്,രാജേഷ് ,പി.ടി.എ വൈസ് പ്രസിഡന്റ് അനസ്.എസ്,സ്റ്റാഫ് സെക്രട്ടറി രശ്മി എന്നിവർ പ്രസംഗിച്ചു.