ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം
Tuesday 28 October 2025 2:19 AM IST
തിരുവനന്തപുരം: കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (കോട്ട) ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (അയോട്ട) സംയുക്തമായി നടത്തിയ ലോക ഒക്യുപേഷണൽ തെറാപ്പി ദിനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർപേഴ്സൺ എം.അബ്ദുനാസർ മുഖ്യാതിഥിയായി.ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറി ഡോ.ജോസഫ് സണ്ണി കുന്നശ്ശേരി,കോട്ട പ്രസിഡന്റ് ഡോ.മേരി ഫിലിപ്പ്,സെക്രട്ടറി ഡോ.സി.സ്മൃതി ജോസ്,ഡോ.വിനിത് ഡാനി ജോസഫ്,സെക്രട്ടറി ഡോ.ജോസഫ് ബോസ്,ഡോ.അന്ന ഡാനിയേൽ,ഡോ.മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.