വിജിലൻസ് ബോധവത്കരണം

Tuesday 28 October 2025 2:39 AM IST

തിരുവനന്തപുരം:വിജിലൻസ് ബോധവത്കരണ വാരം ലോകായുക്ത ജസ്​റ്റിസ് എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കവടിയാർ മുതൽ കനകക്കുന്ന് വരെ നടന്ന 'വിജിലൻസ് അവയർനെസ് വാക്കത്തോൺ' അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങളിൽ അഴിമതിക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നൽകി. 'വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്തം' എന്നതാണ് ഇക്കൊല്ലത്തെ ബോധവത്കരണ വാരത്തിന്റെ മുദ്റാവാക്യം.എല്ലാ ജില്ലകളിലും ബോധവത്കരണ റാലികൾ നടത്തി.