ലാൽവർഗീസ് കല്പകവാടി അനുസ്മരണം
Tuesday 28 October 2025 2:04 AM IST
തിരുവനന്തപുരം: കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും ഹോർട്ടി കോർപ്പ് ചെയർമാനും കർഷക ക്ഷേമനിധി ബോർഡ് മെമ്പറുമായിരുന്ന ലാൽവർഗീസ് കല്പകവാടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിക്കും.നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ 29ന് വൈകിട്ട് 4ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്ത സമ്മേളനത്തിൽ ജോസ് പൂമല,ഇ.എം നജീബ് എന്നിവർ അറിയിച്ചു.