റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു
Monday 27 October 2025 9:05 PM IST
കാഞ്ഞങ്ങാട്: സ്വച്ഛതാ പഖ്വാദ' ശുചിത്വ ക്യാമ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജി.വി.എച്ച്.എസിലെ എൻ.എസ്.എസ്. വളന്റിയർമാർ കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജനം ,ശുചിത്വ പ്രതിജ്ഞ,ശുചിത്വ ഡ്രൈവ്, ശുചിത്വ ബോധവത്ക്കരണം,വൃക്ഷതൈ നടീൽ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. സ്റ്റേഷൻ മാസ്റ്റർ ആർ.ശ്രീനാഥ് ശുചീകരണ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ലക്ഷ്മിദേവി ശുചിത്വബോധവത്ക്കരണവും,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു,റിസർവേഷൻ സൂപ്പർവൈസർ ബിന്ദു മരങ്ങാട് എന്നിവർ പ്രസംഗിച്ചു,ക്ലാസ്റ്റർ കോർഡിനേറ്റർ പി.സമീർ സിദ്ദിഖി നന്ദി പറഞ്ഞു.. അദ്ധ്യാപകരായ സി.എം.പ്രജീഷ്, വി.വി.ലസിത, വളണ്ടിയർ ലീഡർമാരായ പി.സി അഭിഷേക്, എം.കെ.ആര്യ എന്നിവർ നേതൃത്വം നൽകി.