മാഹി വിശ്വകർമ്മ മഹാസഭ: വാർഷിക സമ്മേളനം

Monday 27 October 2025 9:09 PM IST

മാഹി:അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല കമ്മിറ്റിയുടെ 52ാം വാർഷിക സമ്മേളനവും ജനറൽ ബോഡിയോഗവും അഡ്വ.എൻ.പി.വിജിത്ത് വിജു ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനമോദനവും ഇ.എൻ.ശ്രീധരൻ ആചാര്യ സ്മാരക ഉപഹാര വിതരണവും ചടങ്ങിൽ വെച്ച് നടത്തി. പ്രസിഡന്റ് അങ്ങാടിപുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു.എ.പി.രാജേന്ദ്രൻ,സുനില സുരേന്ദ്രൻ,സി എം.ദാമോദരൻ, എ. ഉദയകുമാർ എന്നിവർ ആശംസ നേർന്നു.എ.ബി.വി.എം മാഹി മേഖല സെക്രട്ടറി പി.വി പ്രജിത് സ്വാഗതവും വനിതാ വിഭാഗം കോഡിനേറ്റർ രമ്യ സജീഷ് നന്ദിയും പറഞ്ഞു. മുതിർന്ന സഭാ അംഗം രാധാ കുഞ്ഞി കണ്ണൻ പതാക ഉയർത്തി.