നഗരസഭ കേരളോത്സവം സമാപിച്ചു

Monday 27 October 2025 9:15 PM IST

കാഞ്ഞങ്ങാട് :ഒക്ടോബർ ഒന്നു മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിവന്ന കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം ഹോസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കലാമത്സരങ്ങളോടെ സമാപിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത സമ്മാനം വിതരണം ചെയ്തു. വൈസ് അഡീഷണൽ ബിൽ ടെക് അബ്ദുല്ല, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ലത, കെ.അനീശൻ, കെ.പ്രഭാവതി, കൗൺസിലർമാരായ കെ.രവീന്ദ്രൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി.മോഹനൻ, സി.എച്ച്.സുബൈദ, എൻ.ഇന്ദിര, ടി.വി.സുജിത്ത് കുമാർ, യൂത്ത് കോ-ഓർഡിനേറ്റർ കൃതിക് രാജ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ പുതുക്കൈ രണ്ടാം സ്ഥാനവും നേടി. കായിക മത്സരങ്ങളിൽ അഴീക്കോടൻ ബല്ല ഒന്നാംസ്ഥാനവും കലാവേദി കാഞ്ഞങ്ങാട് സൗത്ത് രണ്ടാംസ്ഥാനവും നേടി. 191 പോയിന്റുകളോടെ കലാവേദി കാഞ്ഞങ്ങാട് സൗത്ത് ഓവറോൾ ചാമ്പ്യന്മാരായി. 106 പോയിൻറ് നേടിയ റെഡ് സ്റ്റാർ പുതുക്കൈയാണ് റണ്ണേഴ്സ് അപ്പ്.