കൊട്ടിയൂർ സ്‌പെഷ്യൽ പ്രൊജക്റ്റ് മൈക്രോ പ്ലാൻ
കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ പണിയ മേഖലയിലെ കുടുംബങ്ങളെ കേന്ദ്രീകരിച്ച് മൈക്രോ പ്ലാൻ വിവരശേഖരണം ആരംഭിച്ചു.ഓരോ കുടുംബങ്ങളിലെയും അവസ്ഥ വിശകലനം ചെയ്യുകയും അനുയോജ്യമായ പ്ലാൻ തയ്യാറാകുകയുമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.തുടർന്ന് ഉന്നതിതലത്തിൽ വിശകലനം ചെയ്ത് പണിയ മേഖലയ്ക്കായി പഞ്ചായത്ത് തലത്തിൽ പ്ലാൻ തയ്യാറാക്കും.വിവിധ വകുപ്പുകളെ സംയോജിച്ച് പണിയ മേഖലയിലുള്ളവർക്ക് സേവനം ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി ആനിമേറ്റർമാർക്കുള്ള പരിശീലനം സംസ്ഥാന പ്രോഗ്രാം മാനേജർ പ്രഭാകരന്റെ നേതൃത്വത്തിൽ നടന്നു.സി.ഡി.എസ് ചെയർ പേഴ്‌സൻ ബീന പുതുശ്ശേരി, വൈസ്‌ചെയർപേഴ്‌സൻ പുഷ്പ കുമാരി,അസി.ജില്ലാ മിഷൻ കോർഡിനേറ്റർ കെ.വിജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി.വിനേഷ് , അനിമേറ്റർ കോർഡിനേറ്റർ ജോബി രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.