കാഞ്ഞങ്ങാട് നഗരസഭ തൊഴിൽ മേള

Monday 27 October 2025 9:19 PM IST

കാഞ്ഞങ്ങാട് :അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി നഗരസഭയിൽ തൊഴിൽ മേള നടത്തി. ജില്ലയിൽ 25 ഓളം വ്യവസായികളുടെ പ്രതിനിധികൾ സംബന്ധിച്ചു.വിവിധ യോഗ്യതയുള്ള 250 ഓളം ഉദ്യോഗാർത്ഥികൾ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തു ഇവരിൽ 75 ഓളം പേർക്ക് തൊഴിൽ ലഭ്യമായി. കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്‌സ് കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ലത, കെ.വി.സരസ്വതി, കെ.അനീശൻ, കെ.പ്രഭാവതി, നഗരസഭാ സെക്രട്ടറി എം.കെ.ഷിബു. കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വിദിവാകരൻ, വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ.രഞ്ജിത്ത്, കുടുംബശ്രീ ചെയർപേഴ്സൺമാരായ സൂര്യാജാനകി, കെ.സുജിനി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.അഹമ്മദലി സ്വാഗതവും, താലൂക്ക് വ്യവസായ വികസന ഓഫീസർ കെ.എ.ഫൈസൽ നന്ദിയും പറഞ്ഞു.