മെഡി.കോളേജ് മതിൽ നിർമ്മാണം നീളുന്നു
ആലപ്പുഴ: ഭരണാനുമതി ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജിന്റെ മതിൽനിർമ്മാണം എങ്ങുമെത്തിയില്ല. ഭരണാനുമതി ലഭിച്ച് ഉടൻ തുടർനടപടികൾ നടത്തിയിരുന്നെങ്കിൽ ഇപ്പോൾ സാങ്കേതികാനുമതി അടക്കം ലഭിച്ചേനെയെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഫയലുകളുടെ നീക്കം വേഗത്തിൽ നടത്തിയില്ലെങ്കിൽ സാങ്കേതികാനുമതി വൈകുകയും തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനിടെ വരാനിടയാവുകയും ചെയ്യും. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ടെൻഡർ നടപടികൾ വീണ്ടും നീണ്ടുപോകും.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുമ്പ് പൊളിച്ച മതിൽ നിർമ്മിക്കാത്തതുമായി ബന്ധപ്പെട്ട് കോളേജിലെ ആറ് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ മൂന്നുമാസത്തിനകം നിർമ്മാണം നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാലുമാസം കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാൻ കഴി
ഞ്ഞിട്ടില്ല. മതിലിന്റെ നഷ്ടപരിഹാരമായി 33.5 ലക്ഷം രൂപ നൽകിയിരുന്നെന്നും ദേശീയ പാത അതോറിട്ടിക്ക് ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇനി ഒന്നും ചെയ്യാനില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. . തുടർന്നാണ് മതിൽ നിർമ്മാണം മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് കഴിഞ്ഞ ജൂൺ 24ന് സർക്കാരിന് ഹൈക്കോടതി നർദ്ദേശം നൽകിയത്.
നടപടികൾ നീളുന്നു
മതിൽ നിർമ്മാണത്തിന്റെ സാങ്കേതികാനുമതിക്കായുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല
ഹൈക്കോടതി ഇടപെട്ടിട്ടും മതിൽ നിർമ്മാണം നീളുകയാണ്
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ വീണ്ടും തിരിച്ചടിയാകും
മന്ത്രിമാർക്കുൾപ്പെടെ നിവേദനം നൽകിയിട്ടും ഫലമുണ്ടാകാതിരുന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്
പത്തിലധികം ഹോസ്റ്റലുകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, പത്തോളജി ലാബ് എന്നിവ ഉൾപ്പടെ സുരക്ഷാഭീഷണിയിലാണ്
മതിൽ നിർമ്മാണത്തിന് അനുവദിച്ചത്
1.26 കോടി രൂപ
മെഡിക്കൽ കോളേജ് മതിൽ നിർമ്മാണം വൈകില്ല. ആർക്കിടെക്റ്റ് പ്ലാൻ വരച്ചാൽ ടെൻഡർ നടപടിയിലേക്ക് കട
ക്കാൻ സാധിക്കും. കാലതാമസമില്ലാതെ ഇത് നടക്കും
- ഡോ. ബി. പദ്മകുമാർ, പ്രിൻസിപ്പൽ
ടി.ഡി. മെഡിക്കൽ കോളേജ് ആലപ്പുഴ