എല്ലാ ജില്ലകളിലും യൂണിറ്റി മാർച്ച്
Tuesday 28 October 2025 1:32 AM IST
ആലപ്പുഴ: യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതിന്റെ നേതൃത്വത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി 31 മുതൽ നവംബർ 16വരെ രാജ്യത്തെ എല്ലാ ജില്ലകളിലും യൂണിറ്റി മാർച്ച് സംഘടിപ്പിക്കും. ഏക ഭാരതം ശ്രേഷ്ടഭാരതം എന്ന സന്ദേശം യുവാക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഡിജിറ്റൽ ഘട്ടമായി റീൽ മത്സരം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. മൈഭാരത് പോർട്ടലിലൂടെയാണ് രജിസ്ട്രേഷൻ. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ വിവേക് ശശിധരൻ, ജില്ല നോഡൽ ഓഫിസർ ഡോ. എസ്.ലക്ഷ്മി, വോളണ്ടിയർമാരായ എസ്. ശിവമോഹൻ, പ്രജിത്ത് പുത്തൻവീട്ടിൽ എന്നിവർ പങ്കെടുത്തു.