പൊതിച്ചോറുമായി ശാന്തിഭവനിൽ

Tuesday 28 October 2025 12:38 AM IST

അമ്പലപ്പുഴ: ആലപ്പുഴ കാഞ്ഞിരം ചിറ മൂൺ സ്കൂൾ ഓഫ് ക്രിയേറ്റീവ് സയൻസ് സ്കൂളിലെ വിദ്യാർത്ഥികൾ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് പൊതിച്ചോറുമായി എത്തി. അമ്പതോളം വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ശാന്തിഭവനിലെത്തിയത്. അദ്ധ്യാപകരായ മിനി സുലൈമാൻ, സെൻ മേരി ജോസ്, ആബിദ മൻസൂർ, സംഗീത, സഫീന, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സ്കൂൾ അധികൃതരോടും നന്ദി അറിയിച്ചു.