നാടൻപാട്ട് ശില്പശാല
Tuesday 28 October 2025 1:38 AM IST
ആലപ്പുഴ : പറവൂർ പബ്ലിക് ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ നാടൻപാട്ട് ശില്പശാലയും നാടൻപാട്ടിന്റെ അവതരണവും സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു, കെ.ഇന്ദുലേഖ വിഷയാവതരണം നടത്തി. ലൈബ്രറി പ്രവർത്തകൻ സെനോ പി.ജോസഫ് സംസാരിച്ചു. ലൈബ്രറി ഭരണസമിതി അംഗം ഡോ. ജയ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി ചെയർപേഴ്സൺ കെ.ലത സ്വാഗതവും, കൺവീനർ ജെ. ശ്രീദേവി നന്ദിയും പറഞ്ഞു. വനിതാവേദിയുടെ നാടൻപാട്ട് അവതരണവും നടന്നു.