കണ്ഠൻ കുമാരൻ ജന്മദിനാഘോഷം

Tuesday 28 October 2025 1:38 AM IST

ആലപ്പുഴ : അഖിലകേരള ഹിന്ദു സാംബവ മഹാസഭ യുവജനസംഘത്തിന്റെ നേതൃത്വത്തിലുള്ള മഹാത്മ കവാരികുളം കണ്ഠൻ കുമാരൻ ജന്മദിനാഘോഷം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ' നവോത്ഥാന നാളുകളിലെ നവോ ജ്ഞാന അന്വേഷണങ്ങളും കാവാരിക്കുളം കണ്ഠൻ കുമാരനും ' എന്ന വിഷയതത്തിൽ സെമിനാറും സംഘടിപ്പിച്ചു. യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ആഷിക് മാധവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഡി.സനീഷ് ജന്മദിന സന്ദേശം നൽകി. പ്രവീൺ ജെ.കുമാർ, പിന്നോക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, അരുൺകുമാർ , പി എം പ്രകാശ് എന്നിവർ സംസാരിച്ചു.