സിദ്ധ - വർമ്മ യൂണിറ്റ് ഉദ്ഘാടനം
Tuesday 28 October 2025 12:42 AM IST
മുഹമ്മ: മണ്ണഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറിയിലെ പുതിയ സിദ്ധ വർമ്മ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു . ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .ഡി.മഹീന്ദ്രൻ ദീപപ്രകാശനം നടത്തി. ഡോ. പി.ഡി. ജയേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ജി.ശ്രീജിനൻ പദ്ധതി വിശദീകരിച്ചു. പി.എ.ജുമൈലത്ത്, കെ.ഉദയമ്മ, എം.എസ്.സന്തോഷ്, ലതിക ഉദയൻ എന്നിവർ സംസാരിച്ചു. ഡോ. എസ്. സംഘമിത്ര സ്വാഗതവും ഡോ.ശരണ്യ .ആർ.രാജ് നന്ദിയും പറഞ്ഞു
.