പിഎം ശ്രീക്ക് പിന്നിൽ ഗൂഢാലോചന: സതീശൻ

Tuesday 28 October 2025 1:46 AM IST

കൊല്ലം∙ ആരെയും അറിയിക്കാതെ കേന്ദ്രാവിഷ്കൃത പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പ് വച്ചതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന യു.ഡി.എഫിന്റെ കൊല്ലം കോർപ്പറേഷൻ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ട് പി.എം ശ്രീയിൽ ഒപ്പുവെച്ച മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയെ കബളിപ്പിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിലെല്ലാം ബി.ജെ.പിയും സി.പി.എമ്മും പരസ്പരം സഹായിക്കുന്നുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി പോലും അറിയാതെയാണ് വിവാദ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. സീതാറാം യെച്ചൂരി ആയിരുന്നെങ്കിൽ പിഎം ശ്രീയിൽ ഒപ്പിടില്ലായിരുന്നു.

 സി.​പി.​ഐ​യെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​ത​യ്യാ​ർ​:​ ​കെ.​ ​സു​ധാ​ക​രൻ

പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ട​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​സി.​പി.​ഐ​യെ​ ​എ​ൽ.​ഡി.​എ​ഫ് ​കൈ​വി​ട്ടാ​ൽ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​ക​ണ്ണൂ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മു​ന്ന​ണി​യോ​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​ന​ങ്ങ​ളോ​ ​ച​ർ​ച്ച​ ​ചെ​യ്യാ​തെ​ ​ഒ​രു​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​മ്പോ​ൾ​ ​വി​യോ​ജി​പ്പു​ള്ള​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ ​വി​ഘ​ടി​ച്ചു​പോ​കും.​ ​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​സി.​പി.​ഐ​യ്ക്ക് ​മു​ന്ന​ണി​യി​ൽ​ ​തു​ട​രാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ഭ​രി​ക്കു​ന്ന​ ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ​ ​ഐ​ക്യം​ ​വേ​ണം.​ ​എ​ന്നാ​ല​ല്ലേ​ ​എ​ല്ലാം​ ​ന​ല്ല​നി​ല​യി​ൽ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​കാ​ൻ​ ​സാ​ധി​ക്കു​ക​യു​ള്ളൂ.