സാഹിത്യ അക്കാഡമി വാർഷികാഘോഷം

Tuesday 28 October 2025 12:59 AM IST

തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 69ാം വാർഷികാഘോഷവും 2024ലെ പുരസ്‌കാര സമർപ്പണവും നാളെ അക്കാഡമി എം.ടി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. പ്രസിഡന്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. ആദ്യ സെഷനിൽ വിശിഷ്ടാംഗത്വം, സമഗ്ര സംഭാവന പുരസ്‌കാര ജേതാക്കൾക്ക് അവാർഡ് സമർപ്പിക്കും. നിർവാഹക സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ ജേതാക്കളെ പരിചയപ്പെടുത്തും. 'ഭാഷയിലെ ഭാഷകൾ' എന്ന വിഷയത്തിൽ സംവാദം ഉണ്ടായിരിക്കും. 3.30ന് അവാർഡുകളുടെയും എൻഡോവ്‌മെന്റ് അവാർഡുകളുടെയും സമർപ്പണം നടക്കും. സച്ചിദാനന്ദൻ പുരസ്‌കാരസമർപ്പണം നിർവഹിക്കും.