ഇൻസ്റ്റിറ്റിയൂട്ടിന് പുതിയ കെട്ടിടം
Tuesday 28 October 2025 12:04 AM IST
വടക്കാഞ്ചേരി: ഗവ. ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിന് പുതിയ കെട്ടിടം. സംസ്ഥാന സർക്കാർ ബഡ്ജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 150 ലക്ഷം വിനിയോഗിച്ചാണ് നിർമ്മാണം. പ്രവർത്തനോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ഗ്രൗണ്ട് ഫ്‌ളോറിൽ സ്റ്റാഫ് റൂം, രണ്ട് ലാബ് റൂമുകൾ, വാഷിംഗ് ഏരിയ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഒന്നാം നിലയിൽ ലൈബ്രറി, രണ്ട് ക്ലാസ് മുറികൾ, സിക്ക് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് ഉൾപ്പെടെ 4305 സ്‌ക്വയർഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമ്മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ, സാന്റോ സെബാസ്റ്റ്യൻ, ഷീല മോഹൻ, സരിത ദീപൻ തുടങ്ങിയവർ സംസാരിച്ചു.