മാർച്ചിന് നേരെ ജലപീരങ്കി

Tuesday 28 October 2025 12:05 AM IST

തൃശൂർ: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭരണ വില നൽകുക, നെൽകർഷകരുടെ ദുരിതത്തിന് അറുതി വരുത്തുക, വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കളക്ട്രേറ്റിന് മുന്നിൽ പൊലിസ് മാർച്ച് തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധ മാർച്ച് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി.രാജേഷ് അദ്ധ്യക്ഷനായി. ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മേഖല അദ്ധ്യക്ഷൻ എ.നാഗേഷ് സംസാരിച്ചു.