കാരുണ്യസ്പർശം ഉദ്ഘാടനം 30ന്

Tuesday 28 October 2025 12:06 AM IST

തൃശൂർ: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ., റേഷൻ വ്യാപാരികൾക്കു വേണ്ടി ആരംഭിക്കുന്ന കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം 30ന് നടത്തും. രാവിലെ 10.30ന് മുണ്ടശേരി ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അദ്ധ്യക്ഷനാകും. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവ ഉൾപ്പെടുന്നുണ്ട്. സംഘടനയിൽ അംഗമായ ഒരാൾ മരിച്ചാൽ 5 ലക്ഷം രൂപ മരിച്ചയാളുടെ നോമിനിക്ക് കൈമാറും, പെൺമക്കൾ മാത്രമുള്ള കുടുംബങ്ങൾക്കു വിവാഹ ധനസഹായം നൽകും. ഇങ്ങനെ വിവിധ പദ്ധതികൾ ഉൾപ്പെടുന്നതാണു കാരുണ്യസ്പർശം പദ്ധതിയെന്നു സെബാസ്റ്റ്യൻ ചൂണ്ടൽ, ടി.മുഹമ്മദാലി, ജോയ് എന്നിവർ അറിയിച്ചു.