കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്

Tuesday 28 October 2025 12:51 AM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ മുന്നിൽ സൂപ്പർതാരം വിജയ് വിതുമ്പി കരഞ്ഞു. അവരോട് മാപ്പപേക്ഷിച്ചു. ജീവിതകാലം മുഴുവൻ കുടംബത്തിലെ ഒരംഗമായി അവരോടൊപ്പമുണ്ടാകുമെന്ന് വാക്ക് നൽകി. ഇന്നലെ മഹാബലിപുരം പൂഞ്ചേരിയിലെ ഹോട്ടലിൽ വച്ചായിരുന്നു ടി.വി.കെ അദ്ധ്യക്ഷൻ വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരെ കണ്ടത്.

മരിച്ചവരുടെ ആശ്രിതരുടെ വിവാഹം,വിദ്യാഭ്യാസം,ചികിത്സ തുടങ്ങിയ എല്ലാ ചെലവുകളും വഹിക്കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. തൊഴിൽ ഇല്ലാത്തവർക്ക് അത് കണ്ടെത്താൻ സഹായിക്കും. കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ അപകടത്തിൽ മരിച്ച 41 പേരിൽ 37 പേരുടെ ആശ്രിതരാണ് മഹാബലിപുരത്ത് എത്തിയത്. ഇവരെ ബസുകളിൽ ടി.വി.കെ പ്രവർത്തകർ എത്തിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരും അവരുടെ ബന്ധുക്കളും എത്തിയിരുന്നു.

മരിച്ചവരുടെ ഫോട്ടോകളിൽ പുഷ്പാർച്ചന നടത്തി ഒരോരുത്തരുടേയും ബന്ധുക്കളെ വിജയ് വെവ്വേറെ കാണുകയായിരുന്നു. അവരോടൊപ്പം കുറച്ചു നേരം ചെലവഴിച്ചു.

റോ​ഡ് ​ഷോ: എ​സ്.​ഒ.​പി​ ​ഉ​ട​ൻ​ ​ത​യ്യാ​റാ​ക്ക​ണമെന്ന് മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി

രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​റോ​ഡ് ​ഷോ​ക​ൾ​ക്കു​ള്ള​ ​മാ​തൃ​കാ​ ​ന​ട​പ​ടി​ക്ര​മം​ ​(​എ​സ്.​ഒ.​പി​)​ 10​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ന​വം​ബ​ർ​ 11​ന് ​കോ​ട​തി​യി​ൽ​ ​എ​സ്.​ഒ.​പി​യു​ടെ​ ​ക​ര​ട് ​സ​മ​ർ​പ്പി​ക്ക​ണം.​ ​ക​രൂ​രി​ൽ​ ​വി​ജ​യ് ​ന​യി​ച്ച​ ​ടി.​വി.​കെ​യു​ടെ​ ​റാ​ലി​ക്കി​ടെ​യു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ ​പെ​ട്ട് 41​ ​പേ​ർ​ ​മ​രി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ര​വ​ധി​ ​ഹ​ർ​ജി​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​മ​നീ​ന്ദ്ര​ ​മോ​ഹ​ൻ​ ​ശ്രീ​വാ​സ്ത​വ,​ജി.​ ​അ​രു​ൾ​ ​മു​രു​ക​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റെ​യാ​ണ് ​നി​ർ​ദ്ദേ​ശം. സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​മ​തി​യാ​യ​ ​സ​മ​യം​ ​ല​ഭി​ക്കു​ന്ന​തി​ന് ​അ​നു​മ​തി​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ​കോ​ട​തി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നോ​ട് ​പ​റ​ഞ്ഞു.​ ​എ​സ്.​ഒ.​പി​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ഓ​ൾ​ ​ഇ​ന്ത്യ​ ​അ​ണ്ണാ​ ​ദ്രാ​വി​ഡ​ ​മു​ന്നേ​റ്റ​ ​ക​ഴ​കം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റ്റ് ​ക​ക്ഷി​ക​ളി​ൽ​ ​നി​ന്ന് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​തേ​ടാ​നും​ ​കോ​ട​തി​ ​സം​സ്ഥാ​ന​ത്തോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​എ​സ്.​ഒ.​പി​ ​രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ​ ​ഒ​രു​ ​ക​ക്ഷി​ക്കും​ ​റോ​ഡ് ​ഷോ​ക​ൾ​ ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​ല്ലെ​ന്നും​ ​നി​ശ്ചി​ത​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​യോ​ഗ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​ത​ട​സ്സ​മി​ല്ലെ​ന്നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഡി​ഷ​ണ​ൽ​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​ജി.​ ​ര​വീ​ന്ദ്ര​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​മ​റ്റ് ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്നും​ ​ഭി​ന്ന​മാ​യി​ ​ടി.​വി.​കെ​ ​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന് ​ടി.​വി.​കെ​യ്ക്കു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​രാ​ഘ​വാ​ചാ​രി​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.