പോക്സോ കേസിൽ പ്രതി പിടിയിൽ

Tuesday 28 October 2025 1:34 AM IST

ആലപ്പുഴ: വെൺമണി സ്വദേശിയായ 14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയും , തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത് .സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഭാഗത്ത് വച്ച് ഇന്നലെയാണ് അറസ്റ്റ്ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റ്രേറ്റ് കോടതി -1 മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അഭിലാഷ് എം.സി, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജീഷ്.എം, സിവിൽ പൊലീസ് ഓഫീസർ ഷിഹാബ്.എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.