കേരളത്തിൽ കുറഞ്ഞ ചിലവിൽ ആധുനിക ചികിത്സ : മുഖ്യമന്ത്രി

Tuesday 28 October 2025 2:36 AM IST

കായംകുളം: അമേരിക്കയെക്കാൾ കുറഞ്ഞ നവജാതശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായംകുളത്ത് എൽമെക്‌സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പരിപാലന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നാട് ആഗ്രഹിക്കുന്നത്.കുറഞ്ഞ ചിലവിൽ ആധുനിക ചികിത്സ ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ ആശുപത്രികൾക്കൊപ്പം,സ്വകാര്യ മേഖലയിലെയും സഹകരണ മേഖലയിലെയും ആശുപത്രികൾ ആരോഗ്യരംഗത്ത് വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനേജിംഗ് ഡയറക്ടർ കെ.ഡി. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ പങ്കെടുത്തു.യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 500 ബെഡ് ശേഷിയുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലാണിത്.