രാഹുലിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണം നൽകി പ്രമീള
Tuesday 28 October 2025 3:12 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്തതിൽ ബി.ജെ.പി ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകി പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ. എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും പാർട്ടി എന്തു നടപടിയെടുത്താലും സ്വീകരിക്കുമെന്നും പ്രമീള വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ ഞായറാഴ് വൈകീട്ട് 23പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിൽ പ്രമീള രാജി വയ്ക്കണമെന്ന് 18പേർ ആവശ്യപ്പെട്ടെന്നാണ് വിവരം. യോഗത്തിൽ പ്രമീള പങ്കെടുത്തിരുന്നില്ല. അതേ സമയം, പ്രമീള ശശിധരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സി.വി.സതീഷ് രംഗത്തെത്തി.