ബ്ലാക്ക്‌ബെറിയല്ല,​ ടേബെറി...!

Tuesday 28 October 2025 7:35 AM IST

ന്യൂയോർക്ക്: പഴങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ധാരാളം വിറ്റമിനുകളുടെയും ധാതുക്കളുടെയും ഫൈബറുകളുടെയും കലവറയാണ് പഴങ്ങൾ. പഴങ്ങളുടെ കൂട്ടത്തിൽ അധികം ആരും കേട്ടിട്ടില്ലാത്ത,​ വ്യത്യസ്തമായ ഇനങ്ങൾ നിരവധിയുണ്ട്. അത്തരത്തിൽ ഒന്നാണ് ടേബെറി.

മധുരവും എരിവും കലർന്ന രുചിയോട് കൂടിയ പഴമാണ് ടേബെറി. ബ്ലാക്ക്‌ബെറി,​ റെഡ് റാസ്പ്‌ബെറി എന്നിവയുടെ ഹൈബ്രിഡ് ഇനമാണിത്. ജാം, വൈൻ, ബിയർ, കേക്ക് തുടങ്ങിയവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്. താരതമ്യേന വലിപ്പം കൂടിയ ഇവ 1970കളുടെ അവസാനത്തോടെയാണ് ഉത്ഭവിച്ചത്. സ്കോട്ട്‌ലൻഡിലെ ടേ നദിയുടെ പേരിൽ നിന്നാണ് ടേബെറിയ്ക്ക് ഇങ്ങനെയൊരു പേര് വന്നത്. കോൺ ആകൃതിയിലുള്ള ടേബെറികൾ പഴുക്കുമ്പോൾ ചുവപ്പ് കലർന്ന പർപ്പിൾ നിറമാണ്.