ട്രംപ് ജപ്പാനിൽ

Tuesday 28 October 2025 7:36 AM IST

ടോക്കിയോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ ജപ്പാനിലെത്തി. ടോക്കിയോയിലെ ഇംപീരിയൽ പാലസിലെത്തിയ ട്രംപ് ജാപ്പനീസ് ചക്രവർത്തി നറുഹിറ്റോയുമായി കൂടിക്കാഴ്ച നടത്തി. പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി സനേ തകൈചിയുമായി ട്രംപ് ഇന്ന് ചർച്ച നടത്തും. നാളെ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയ്ക്കായി (അപെക്) ട്രംപ് ദക്ഷിണ കൊറിയയിലേക്ക് തിരിക്കും.