ദിവസങ്ങൾക്കുള്ളിൽ കോടീശ്വരയോഗം തേടിയെത്തുന്ന നാല് നക്ഷത്രക്കാർ; ജീവിതം മാറിമറിയും, ദുരിതങ്ങളൊഴിയും
ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും ജീവിതത്തിൽ ശുക്രൻ ഉദിച്ചുനിൽക്കുന്ന സമയമുണ്ടാകും. ജീവിതത്തിൽ ഏറെ കഷ്‌ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കുന്നവർക്ക് അതിൽ നിന്ന് മോചനം കിട്ടുന്ന സമയമാണിത്. അപ്രതീക്ഷിതമായി ധനലാഭം ഉൾപ്പെടെ തേടിയെത്തും. അത്തരത്തിൽ നവംബർ മാസത്തിൽ ഭാഗ്യം തേടിയെത്തുന്ന നക്ഷത്രക്കാർ ആരൊക്കെയെന്നും അവരുടെ സവിശേഷതകളും നോക്കാം.
പൂരുരുട്ടാതി - ബിസിനസുകാർക്ക് ഉത്തമ സമയം. വിദേശത്ത് നിന്ന് വൻതുക ലഭിക്കും. ലോട്ടറി, ചിട്ടി എന്നിവ ലഭിക്കാൻ സാദ്ധ്യത. നഷ്‌ടപ്പെട്ട് കരുതിയ വിലപിടിപ്പുള്ള വസ്‌തുക്കൾ തിരികെ കിട്ടും. ഇഷ്‌ടവ്യക്തിയുമായി കുടുംബ ജീവിതം ആരംഭിക്കാൻ ഉത്തമ സമയം. ഇത്രയും കാലം അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്‌നങ്ങൾ മാറും.
ചോതി - ജോലിയിലും ബിസിനസിലും അപ്രതീക്ഷിതമായി ധനം ലഭിക്കും. കിട്ടാക്കടം തിരികെ ലഭിക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ധനം ലഭിക്കും. ലോണുകളും കടങ്ങളുമെല്ലാം തീരും.
അത്തം - കലാകാരന്മാർക്ക് നല്ല സമയമാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസിന് അംഗീകാരം ലഭിക്കും. ലോട്ടറി, ചിട്ടി എന്നിവയിൽ നിന്ന് ധനം ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങൾ മാറും. വൻ ശമ്പളമുള്ള പുതിയ ജോലി ലഭിച്ചേക്കാം.
മകം - സ്‌ത്രീകൾക്ക് ഭാഗ്യവും ധനവരവും വർദ്ധിക്കും. അപ്രതീക്ഷിതമായി ധാരാളം പണം ലഭിക്കും. ചെറിയ കാര്യങ്ങളിൽ പോലും ലാഭം തേടിയെത്തും. സ്വന്തമായി വാഹനം വാങ്ങാനുള്ള യോഗവും കാണുന്നുണ്ട്.