ഗാനസന്ധ്യ സംഘടിപ്പിച്ചു
Wednesday 29 October 2025 12:12 AM IST
ചങ്ങനാശേരി : വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തിൽ ഫ്രണ്ട്‌സ് ഒഫ് ഫാത്തിമാപുരം തൂമ്പുങ്കൽ സ്റ്റാൻലി ജോർജ് സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ഡോ.റൂബിൾ രാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാത്തിമാപുരം ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സ്റ്റാൻലി ജോർജ് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് പായികാടൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദ്, കുര്യൻ തൂമ്പുങ്കൽ, ലാലി ഇളപ്പുങ്കൽ, സോജൻ മണക്കുന്നേൽ എന്നിവർ പങ്കെടുത്തു.