മെഡിസെപ് പ്രീമിയം വർദ്ധിപ്പിക്കരുത്
Wednesday 29 October 2025 12:13 AM IST
കോട്ടയം : മെഡിസെപ് പ്രീമിയം 500 രൂപയിൽ നിന്ന് 810 രൂപയാക്കി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പെൻഷണേഴ്‌സ് ഫ്രണ്ട് ആവശ്യപ്പെട്ടു. നിലവിലുള്ള പ്രീമിയത്തിന്റെ 62 ശതമാനം വർദ്ധന ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെ ക്രട്ടറി മൈക്കിൾ സിറിയക്ക്, പി.രാധാകൃഷ്ണകുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജെയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, മാത്തച്ചൻ പ്ലാന്തോട്ടം, പി.റ്റി. ജേക്കബ്, ബാബു ജോസഫ്, ജോയി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.