വയലാർ അനുസ്മരണം സംഘടിപ്പിച്ചു

Wednesday 29 October 2025 12:14 AM IST

വൈക്കം: യുവകലാസാഹിതി ഇപ്റ്റ തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. നടൻ ചെമ്പിൽ അശോകൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ടി.എൻ ശോഭൻ അദ്ധ്യക്ഷത വഹിച്ചു. സാബു.പി മണലൊടി, സി.പി അനൂപ്, പി.കെ ഹരിദാസ്, വൈക്കം ദേവ്, എൻ.വി.റെജിമോൻ, പി.എസ് പുഷ്പമണി, കെ.എസ് രത്നാകരൻ, കെ.എം അബ്ദുൽ സലാം, എം.കെ.ശീമോൻ, ജസീന ഷാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പി.കെ.ഹരിദാസ്, ബിന്ദു ഹരിദാസ്, എ.ജി.സലിം എന്നിവർ നയിച്ച വയലാർ കാവ്യഗാന സദസ് അരങ്ങേറി.