കെ.എസ്.എസ്.പി.എ  ഓഫീസ് ഉദ്ഘാടനം 

Wednesday 29 October 2025 12:15 AM IST

കടുത്തുരുത്തി : കെ.എസ്.എസ്.പി.എ കടുത്തുരുത്തി നിയോജകമണ്ഡലം ഓഫീസ് കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം, ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.ഡി പ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബേബി തൊണ്ടാംകുഴി, ടി.പി ഗംഗാദേവി, കാളികാവ് ശശികുമാർ, സിറിയക് ഐസക്, സെക്രട്ടറി എം.കെ സനൽകുമാർ, ജയശങ്കർ പ്രസാദ് ജി, തോമസ് സെബാസ്റ്റ്യൻ, സിസിലി സെബാസ്റ്റ്യൻ, സുനിൽകുമാർ, ബാബു തൂമ്പുങ്കൽ, മാത്യു സെബാസ്റ്റ്യൻ, ടി.ആർ രുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.