സ്വാസ്തിക ചാരിറ്റബിൾ ട്രസ്‌റ്റിന്റെ 'യുവ 25'; ഡിജിറ്റൽ മാർക്കറ്റിംഗ് സൗജന്യ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു

Tuesday 28 October 2025 4:24 PM IST

തിരുവനന്തപുരം: സാമൂഹിക സേവന രംഗത്ത് ഒരു ദശാബ്‌ദം പൂർത്തിയാക്കിയ സ്വാസ്‌തിക ചാരിറ്റബിൾ ട്രസ്‌റ്റ് 10-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗിൽ കരിയർ ഒരുക്കുന്നതിനായി യുവ' 25 എന്ന സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.

ആധുനിക ഡിജിറ്റൽ സ്‌കില്ലുകൾ ഉൾക്കൊള്ളുന്ന ആറ് മാസത്തെ കോഴ്‌സാണ് ഈ പദ്ധതിയുടെ ഭാഗം. ആത്മസൂത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കരിയർ ഡെവലപ്‌മെന്റ് ആൻഡ് ട്രെയിനിംഗ് (AICDT) ആണ് പരിശീലന പങ്കാളിയായി പ്രവർത്തിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയിൽ 50 ശതമാനത്തിലധികം മാർക്ക് നേടിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 68,000 രൂപയുടെ കോഴ്‌സ് ഫീസ് മുഴുവൻ സൗജന്യമായി ലഭ്യമാകുന്ന ഈ പദ്ധതി, 50ലധികം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മേഖലയിൽ കരിയർ ആരംഭിക്കാൻ വഴിയൊരുക്കുന്നു.

യുവ' 25 പദ്ധതിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, എസ്‌ഇഒ, എഐ ടൂളുകൾ എന്നിവയിലൂടെയുള്ള പരിശീലനവും, കൂടാതെ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ ആത്മവിശ്വാസത്തോടെ പ്രവേശിപ്പിക്കാൻ സഹായിക്കുന്ന വ്യക്തിത്വ വികസന പരിശീലന സെഷനുകൾ, ആശയവിനിമയ കഴിവ്, ഇമോഷണൽ ഇന്റലിജൻസ്, ജോലിസ്ഥല ശീലങ്ങൾ ആത്മസൂത്ര മൈൻഡ്‌കെയർ നൽകുന്നു. പരിശീലനത്തിന് ശേഷം രണ്ട് മാസത്തെ പ്രായോഗിക പരിശീലനം ലഭിക്കും. തൊഴിൽ അവസര പിന്തുണയും വ്യവസായ അംഗീകൃത സർട്ടിഫിക്കേഷനും പദ്ധതിയുടെ ഭാഗമാണ്.

www.svaastika.org/yuva എന്ന വെബ്‌സൈറ്റ് വഴിയാണ് വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് svaastika.online@gmail.com എന്ന ഇമെയിലിലോ +91 9745301979 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. സ്കോളർഷിപ്പ് അപേക്ഷയുടെ അവസാന തീയതി 2025 നവംബർ 25 ആണ്.

പരിപാടിയിൽ പിന്തുണദായകരായ സ്ഥാപനങ്ങളും വ്യക്തികളും ആദരിക്കപ്പെടും. ഓരോ സ്കോളർഷിപ്പിനും പിന്തുണ നൽകിയ വ്യക്തികൾ തന്നെ, അർഹത നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുകൾ കൈമാറും. ഈ ചടങ്ങ് ഡിസംബർ മാസത്തിൽ തിരുവനന്തപുരം നഗരത്തിൽ നടക്കും. ട്രസ്‌റ്റിന്റെ 10 വർഷത്തെ സേവനത്തെ ആഘോഷിക്കുന്നതോടൊപ്പം, ഒരു പുതിയ തലമുറയെ ഡിജിറ്റൽ ഭാവിയിലേക്ക് നയിക്കുന്നതിന്റെ തുടക്കവുമാകും.