ലൈഫ് ലൈൻ ആനുകൂല്യം കൈമാറി
Tuesday 28 October 2025 8:27 PM IST
കാഞ്ഞങ്ങാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടപ്പിലാക്കിയ ലൈഫ് ലൈൻ പദ്ധതി പ്രകാരമുള്ള ധനസഹായം അന്തരിച്ച മുൻ ജില്ല ഭാരവാഹിയും കാഞ്ഞങ്ങാട് യൂണിറ്റ് അംഗവുമായ നെല്ലിക്കാട്ട് കൃഷ്ണന്റെ കുടുംബത്തിന് കൈമാറി. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള സംസ്ഥാന ജില്ലാ ഭാരവാഹികളും ചേർന്ന് നെല്ലിക്കാട്ട് കൃഷ്ണന്റെ ഭാര്യയ്ക്ക് ലൈഫ് ലൈൻ പദ്ധതി തുകയായ 10 ലക്ഷം രൂപ ചെക്കാണ് കൈമാറിയത്. ജില്ലാ പ്രസിഡന്റ് എം.എൻ.ഗുണേന്ദ്ര ലാൽ സുനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.ലത സുജിത്ത് മേനിക്കോട്ട് സംസ്ഥാന ജോയിൻ സെക്രട്ടറി കെ.വി.സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം എ.കെ.രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.വി.ദേവീദാസ് സ്വാഗതവും എം.മനോഹർ നന്ദിയും പറഞ്ഞു..