ഹാപ്പി കേരളം രണ്ടാംഘട്ട പരിശീലനം തുടങ്ങി

Tuesday 28 October 2025 8:28 PM IST

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹാപ്പി കേരളം പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കമായി. കണ്ണൂർ ശിക്ഷക്ക് സദനിൽ സംഘടിപ്പിച്ച പരിപാടി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ ഉദ്ഘാടനം ചെയ്തു. ഫിൻലാൻഡ് മാതൃകയിൽ സന്തോഷ സൂചികയിൽ കേരളത്തെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി 12 മോഡൽ സി.ഡി.എസുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവർത്തനം നടക്കുന്നത്. വ്യക്തിയും കുടുംബവും സമൂഹവും സന്തോഷകരമായി ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പിലാക്കുന്ന തനത് പ്രവർത്തനമാണ് ഹാപ്പി കേരളം. കുടുംബശ്രീ ജൻഡർ ജില്ലാ പ്രോഗ്രാം മാനേജർ കെ.സി നീതു,സ്നേഹിതാ സർവീസ് പ്രൊവൈഡർമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, സി.ഡി.എസ് ആർ.പിമാർ എന്നിവർ പങ്കെടുത്തു.