തൊഴിലുറപ്പ് തൊഴിലാളി മാർച്ച്
Tuesday 28 October 2025 8:30 PM IST
കാഞ്ഞങ്ങാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക. വേതനം 600 രൂപയായി വർദ്ധിപ്പിക്കുക,തൊഴിൽ ദിനം 200-ആക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാക്കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാർച്ചും. ധർണ്ണയും നടത്തി.പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് പ്രകടനം ആരംഭിച്ച നോർത്ത് കോട്ടച്ചേരിയിൽ സമാപി ച്ചു.പൊതുയോഗം യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയ്തു ജില്ലാ പ്രസിഡന്റ് പി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടി അംഗം ടി.എം.എ കരിം . സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ,ബേബി ബാലകൃഷ്ണൻ,പാറക്കോൽ രാജൻ,ഇ.വി.രമണി,കെ.സന്തോഷ്.കെ.വി.ദാമോദരൻ . പി.എ.രാജൻ,കയനി കുഞ്ഞിക്കണ്ണൻ,പി.പി.സുകുമാരൻ .എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ഗൗരി സ്വാഗതം പറഞ്ഞു.