സ്കന്ദ ഷഷ്ഠിയും കാവടി ഉത്സവവും

Wednesday 29 October 2025 1:15 AM IST

മുഹമ്മ: പൂജവെളി മഹാവിഷ്ണു ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠിയും കാവടി ഉത്സവവും ഭക്തിസാന്ദ്രമായി. സുബ്രഹ്മണ്യ സ്തുതികൾ ആലപിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ കാവടി ഘോഷയാത്രയ്ക്ക് ദേവസ്വം പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, സെക്രട്ടറി പി.ആർ. ഭാസ്ക്കരൻ, ട്രഷറർ കെ.കെ. വിശ്വൻ കല്ലാട്ട് എന്നിവർ നേതൃത്വം നൽകി. നാടിനെ ഭക്തി നിറവിലാഴ്ത്തിയ കാവടി ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിയപ്പോൾ ക്ഷേത്ര മേൽശാന്തി അനിൽ അമ്പാടിയുടെ കാർമ്മീകത്വത്തിൽ വൈദിക ചടങ്ങുകൾ ആരംഭിച്ചു.കാവടി പ്രദക്ഷിണം, ഷഷ്ഠിപൂജ, അന്നദാനം എന്നിവ നടന്നു. ക്ഷേത്രത്തിലെ ഏഴു നിറപറ സമർപ്പണ ചടങ്ങ് 30ന് നടക്കും.