ഹൈടെക് അങ്കണവാടി നിർമ്മാണോദ്ഘാടനം

Wednesday 29 October 2025 1:15 AM IST

കുട്ടനാട് : ജില്ലാപഞ്ചായത്ത് വക 20 ലക്ഷം രൂപ മുടക്കി തകഴിയിൽ പുതുതായി ആരംഭിക്കുന്ന ഹൈടെക് അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം വികസന സമിതി സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് . അജയകുമാർ അദ്ധ്യക്ഷനായി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയശ്രീ വേണുഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ റീന മതികുമാർ, മഞ്ജു വിജയകുമാർ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ സന്ധ്യ. പുത്തൻ വേലി, രമണൻ പള്ളിത്ര, അങ്കണവാടി വർക്കർ ആർ. അമ്പിളി, ഹെൽപ്പർ എസ്. തുളസി, മുൻ അദ്ധ്യാപിക കൃഷ്ണകുമാരി, ജയകേരള ക്ലബ് പ്രസിഡന്റ് ടി. സുരേഷ് , അന്തോണിച്ചൻ പാക്കള്ളിൽ, അജു ആനന്ദ്, സുഗതൻ , സുലത വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു