പഠിപ്പുമുടക്കി പ്രതിഷേധിച്ചു

Wednesday 29 October 2025 1:20 AM IST

ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒ എസ്.ഡി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. പ്രതിഷേധയോഗം എ.ഐ.ഡി.എസ്.ഒ ജില്ലാ പ്രസിഡന്റ് വി.പി. വിദ്യ ഉദ്ഘാടനം ചെയ്തു. ജൂൺ 25ന് വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി നടന്ന ചർച്ചയിൽ പി.എം ശ്രീ നടപ്പിലാക്കില്ലെന്ന് ന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ ഇപ്പോൾ ഏകപക്ഷീയമായി പി.എം ശ്രീ നടപ്പാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകളോടുള്ള വെല്ലുവിളിയാണെന്നും വിദ്യ പറഞ്ഞു.