യുവ അഭിഭാഷകയെ മർദ്ദിച്ചതായി പരാതി
Wednesday 29 October 2025 2:24 AM IST
കൊച്ചി: യുവ അഭിഭാഷകയെ വിവാഹമോചനക്കേസിലെ എതിർകക്ഷി വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. എറണാകുളം നോർത്ത് ഫ്രീഡം റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന നെടുമ്പാശേരി കപ്രശേരി ഓലിക്കാട്ട് വീട്ടിൽ അഞ്ജു അശോകനാണ് (32) മർദനമേറ്റത്. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. ആലുവ കുടുംബ കോടതിയിൽ അഞ്ജു വാദിച്ചിരുന്ന കേസിലെ വാദിയുടെ ഭർത്താവായ വൈറ്റില തൈക്കൂടം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഞായർ വൈകിട്ട് 4.15നായിരുന്നു ആക്രമണം. ഇടതു കവിളിൽ അടിക്കുകയും ഇടതു കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിലുണ്ട്. അഞ്ജു എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പരാതി നൽകിയത്.