മണ്ടഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി

Wednesday 29 October 2025 12:08 AM IST

പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് എടപ്പലം മണ്ടഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കർഷക ഗ്രാമമായ പാണഞ്ചേരിയിലേക്ക് മന്ത്രിമാരുടെ ശ്രദ്ധ എപ്പോഴും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മൈക്രോ ഇറിഗേഷൻ പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി എന്നിവർ മുഖ്യാതിഥികളായി. സൂപ്രണ്ടിംഗ് എൻജിനീയർ ഡോ. പി.എസ്.കോശി റിപ്പോർട്ട് അവതരിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ സ്വാഗതവും തൃശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എ.ഐ.സീന നന്ദിയും പറഞ്ഞു.