ഫിസിയോ തെറാപ്പി സെൻ്റർ ഉദ്ഘാടനം
Wednesday 29 October 2025 12:10 AM IST
പാവറട്ടി: മുല്ലശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് 14 ഇനം ഉപകരണങ്ങൾ നാല് ലക്ഷം രൂപ ചെലവിലാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ ചികിത്സ നിർണയിക്കുന്ന രോഗികൾക്ക് ചുരുങ്ങിയ നിരക്കിൽ സൗകര്യം പ്രയോജന പ്പെടുത്താനാകും. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം.റജീന, ഇ.വി.പ്രബീഷ്, ലീന ശ്രീകുമാർ, ഗ്രേസി ജേക്കബ്, ഹെൽത്ത് സൂപ്രണ്ട് ലുസിന ജോസഫ്, ഹെൽത്ത് സൂപ്പർവൈസർ സി.സി.മനോജ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.