ജില്ലാ ശാസ്‌ത്രോസവത്തിന് തുടക്കം,​ ഇനി കാണാം... കുട്ടിപ്രതിഭകളുടെ പുത്തൻ ആശയം

Wednesday 29 October 2025 12:10 AM IST

ഗുരുവായൂർ: കുട്ടിപ്രതിഭകളുടെ പുത്തനാശയങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമായി ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. ശാസ്ത്രവും സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കി കുട്ടിപ്രതിഭകൾ സൃഷ്ടിച്ച കണ്ടെത്തലുകളുടെ വേദിയായി ശാസ്‌ത്രോസവം മാറി. കൃഷിക്കാർ ഉൾപ്പടെയുള്ളവർക്ക് ഉപകാരപ്രദമാകുന്ന നിരവധി കണ്ടുപിടിത്തങ്ങളും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള നിരവധി മാർഗങ്ങളുമാണ് കുട്ടിശാസ്ത്രജ്ഞന്മാരുടെ സർഗാത്മകതയിൽ യാഥാർത്ഥ്യമായത്. കാഴ്ച്ചയില്ലാത്തവർക്ക് വാക്കിംഗ് സ്റ്റിക്കും, നിർമിത ബുദ്ധിയും റോബോട്ടിക്‌സുമെല്ലാം ആകർഷണങ്ങളായി. അതിവേഗം കൗതുകക്കാഴ്ചകൾ അവതരിപ്പിച്ച് മേളയുടെ താരങ്ങളാകാനും കുട്ടിപ്രതിഭകൾക്ക് സാധിച്ചു. ഗുരുവായൂരിലും ചാവക്കാട്ടുമായി നടക്കുന്ന പതിനഞ്ചാമത് റവന്യൂജില്ലാ ശാസ്ത്രമേളയും കേരള സ്‌കിൽ ഫെസ്റ്റിവലും എൻ.കെ.അക്ബർ എംഎൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ അദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ, ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ, കൗൺസിലർ ബേബി ഫ്രാൻസിസ്, പി.നവീന, ഡി.ശ്രീജ, ഡോ. എൻ.ജെ.ബിനോയ്, അക്കാഡമിക് കോർഡിനേറ്റർ എച്ച്.എസ്.എസ് വിഭാഗം ടി.എം.ലത, എൻ.കെ.രമേശ്, വി.സുഭാഷ്, സംഗീത ശ്രീജിത്ത്, എസ്.സുനിൽകുമാർ, സിസ്റ്റർ സി.എ.ഷീല, അനീഷ് ലോറൻസ് എന്നിവർ സംസാരിച്ചു. ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ പൂവത്തുംകടവിൽ പി.കെ.മുജീബ് റഹ്മാനെ ഉപഹാരം നൽകി ആദരിച്ചു.

റ​വ​ന്യു​ ​ജി​ല്ല​ ​ശാ​സ്ത്ര​മേ​ള​ ​:​ ​തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​മു​ന്നിൽ

ചാ​വ​ക്കാ​ട്:​ ​ജി​ല്ലാ​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ 486​ ​പോ​യി​ന്റു​മാ​യി​ ​തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​ഉ​പ​ജി​ല്ല​ ​മു​ന്നി​ൽ.​ ​തൊ​ട്ട​ടു​ത്ത​ ​സ്ഥാ​ന​ത്തു​ള്ള​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ഉ​പ​ജി​ല്ല​യ്ക്ക് 481​ ​പോ​യി​ന്റു​ണ്ട്.​ ​വ​ല​പ്പാ​ട് ​ഉ​പ​ജി​ല്ല​ 479​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ണ്ട്.​ 468​ ​പോ​യി​ന്റു​മാ​യി​ ​ചാ​ല​ക്കു​ടി​ ​ഉ​പ​ജി​ല്ല​യും​ 447​ ​പോ​യി​ന്റു​മാ​യി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഉ​പ​ജി​ല്ല​യും​ ​തൊ​ട്ട​ടു​ത്ത​ ​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.​ ​മാ​ള​ 436,​​​ ​കു​ന്നം​കു​ളം​ 420,​ ​ചാ​വ​ക്കാ​ട് 415,​ ​തൃ​ശൂ​ർ​ ​വെ​സ്റ്റ് 415,​ ​ചേ​ർ​പ്പ് 409,​ ​വ​ട​ക്കാ​ഞ്ചേ​രി​ 374,​ ​മു​ല്ല​ശ്ശേ​രി​ 369​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​പോ​യി​ന്റ് ​നി​ല. സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ​സ്.​എ​ച്ച് ​സി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ​ചാ​ല​ക്കു​ടി​ 146​ ​പോ​യി​ന്റു​മാ​യി​ ​മു​ന്നി​ലാ​ണ്.​ 124​ ​പോ​യി​ന്റു​മാ​യി​ ​ചെ​ന്ത്രാ​പ്പി​ന്നി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളും​ 123​ ​പോ​യി​ന്റു​മാ​യി​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​എ​ച്ച്.​എ​സ്.​എ​സ് ​പാ​വ​റ​ട്ടി​യും​ ​പി​ന്നി​ലു​ണ്ട്.​ ​എ​സ്.​എ​ച്ച് ​സി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ​തൃ​ശൂ​ർ​ 108,​ ​എ​ൽ.​എ​ഫ് ​സി.​എ​ച്ച്.​എ​സ് ​ഇ​രി​ങ്ങാ​ല​ക്കു​ട104,​ ​എ​ൽ.​എ​ഫ് ​സി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ​മ​മ്മി​യൂ​ർ​ 104,​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​എ​ച്ച്.​എ​സ്.​എ​സ് ​മ​തി​ല​കം​ 102​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​മ​റ്റ് ​സ്‌​കൂ​ളു​ക​ളു​ടെ​ ​പോ​യി​ന്റ് ​നി​ല.

കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക്'​സ്മാ​ർ​ട്ട് ​വാ​ക്കിം​ഗ് ​സ്റ്റി​ക്ക്'

ചാ​വ​ക്കാ​ട്:​ ​കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് ​സ്മാ​ർ​ട്ട് ​വാ​ക്കിം​ഗ് ​സ്റ്റി​ക്ക് ​നി​ർ​മ്മി​ച്ച് ​കൈ​യ​ടി​ ​നേ​ടി​ ​സ്‌​നേ​ഹ​ഗി​രി​ ​ഹോ​ളി​ ​ചൈ​ൽ​ഡ് ​സി.​ഇ.​എം.​എ​ച്ച്.​എ​സ് ​സ്‌​കൂ​ളി​ലെ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​അ​മി​ൽ​ ​കൃ​ഷ്ണ​ശ്യാ​മും​ ​ഫാ​ബി​യ​ൻ​ ​ജോ​സും.​ ​ഈ​ ​വാ​ക്കിം​ഗ് ​സ്റ്റി​ക്കി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​സ​ഞ്ചാ​ര​മെ​ങ്കി​ൽ​ ​വെ​ള്ള​ക്കെ​ട്ടും​ ​മ​റ്റ് ​ത​ട​സ​ങ്ങ​ളും​ ​ശ​ബ്ദ​ത്തി​ലൂ​ടെ​യും​ ​വൈ​ബ്രേ​ഷ​നി​ലൂ​ടെ​യും​ ​തി​രി​ച്ച​റി​യാ​നാ​വും.​ ​വെ​ള്ള​ക്കെ​ട്ടി​നും​ ​മ​റ്റ് ​ത​ട​സ​ങ്ങ​ൾ​ക്കും​ ​പ്ര​ത്യേ​കം​ ​പ്ര​ത്യേ​കം​ ​ശ​ബ്ദ​മാ​ണ് ​സ്റ്റി​ക്ക് ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.​ ​ഇ​വ​ ​ഒ​രു​മി​ച്ച് ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​ര​ണ്ടും​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ശ​ബ്ദ​വും​ ​കേ​ൾ​ക്കാം.​ ​കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് ​ഒ​രു​ ​ദി​വ​സ​ത്തെ​ ​പ​രി​ശീ​ല​ന​മു​ണ്ടെ​ങ്കി​ൽ​ ​നി​ഷ​പ്ര​യാ​സം​ ​ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് ​ഇ​വ​ർ​ ​പ​റ​യു​ന്നു.​ 600​ ​രൂ​പ​യാ​ണ് ​വാ​ക്കിം​ഗ് ​സ്റ്റി​ക്ക് ​നി​ർ​മി​ക്കാ​ൻ​ ​ഇ​വ​ർ​ക്ക് ​ചെ​ല​വാ​യ​ത്.​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​വ​ർ​ക്കിം​ഗ് ​മോ​ഡ​ൽ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഇ​വ​ർ​ ​മ​ത്സ​രി​ച്ച​ത്.