ഡിജിറ്റൽ, സാങ്കേതിക വി.സി നിയമന പാനൽ ഗവർണർക്ക്
Wednesday 29 October 2025 1:40 AM IST
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്കമ്മിറ്റി തയ്യാറാക്കിയ പാനലാണിത്. ഇതിൽ മുൻഗണനാ ക്രമം നിശ്ചയിച്ചാണ് മുഖ്യമന്ത്രി പാനൽ കൈമാറിയത്. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതേസമയം, നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി.ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ തീരുമാനമായ ശേഷമേ വി.സി നിയമനത്തിൽ ഗവർണർ തീരുമാനമെടുക്കാനിടയുള്ളൂ. അതുവരെ പാനൽ മാറ്റിവയ്ക്കാനാണ് ഗവർണർ നിർദ്ദേശിച്ചത്.അതുവരെ രണ്ടിടത്തെയും താത്കാലിക വി.സിമാർ തുടരും.