കെനിയയിൽ വിമാനം തകർന്നുവീണ് 12 മരണം ഏറെയും വിനോദസഞ്ചാരികൾ 

Wednesday 29 October 2025 2:06 AM IST

നെയ്റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12 വിദേശ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 5 വൈ-സി.സി.എ എന്ന വിമാനമാണ് തകർന്നുവീണത്.വിനോദസഞ്ചാരകേന്ദ്രമായ ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്ക് പുറപ്പെട്ടതാണ്. പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ തകർന്നുവീണു. അപകട കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസും അടിയന്തര സേനാവിഭാഗങ്ങളും അപകടസ്ഥലത്തുണ്ട്. മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.