മോഹൻലാലിനൊപ്പം ചുവടുവച്ച് യുവതി; തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ, ആളെ മനസിലായോ?
1990കളിൽ തമിഴ്‌സിനിമമേഖലയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു റവാലി. മലയാളികൾക്ക് പേര് അത്ര പരിചയമില്ലെങ്കിലും മോഹൻലാലിന്റെ 'പ്രജ' എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളിൽ' എന്ന ഗാനം കണ്ടവർ അത്ര പെട്ടെന്ന് ഈ നടിയെ മറക്കില്ല. അതിൽ സിൽവർ നിറത്തിലെ വസ്ത്രം ധരിച്ച് മോഹൻലാലിനൊപ്പം ഡാൻസ് ചെയ്ത യുവതിയാണ് റവാലി. പ്രജ മാത്രമല്ല വേറെയും ചില മലയാളസിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ജഡ്‌ജ്മെന്റ്, മിസ്റ്റർ ആൻഡ് മിസിസ്, ദേവരാഗം എന്നീ മലയാളസിനിമകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ചിത്രങ്ങളിലും റവാലി അഭിനയിച്ചിട്ടുണ്ട്. 2011ഓടെ സിനിമജീവിതം ഉപേക്ഷിച്ച റവാലിയെ പിന്നെ അധികം ആരും കണ്ടിട്ടില്ല. 2007ലാണ് റവാലി നീലി കൃഷ്ണ എന്നയാളെ വിവാഹം കഴിക്കുന്നത്. ഹെെദരാബാദിൽ നടന്ന വിവാഹ ചടങ്ങിൽ താൻ സിനിമയിൽ നിന്ന് വിരമിക്കുന്നതായി അവർ അറിയിച്ചിരുന്നു. പിന്നെ ഇടയ്ക്ക് വീണ്ടും ചില തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. ശേഷം 2011ലാണ് അവർ അവസാനമായി സ്ക്രീനിൽ എത്തുന്നത്.
അതിനുശേഷം വീണ്ടും ഇടവേളയെടുത്ത റവാലിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മലയാളത്തിൽ അടക്കം ശ്രദ്ധനേടിയ നടിയായ റോജ സെൽവമണിക്കൊപ്പമാണ് റവാലിയെ ആരാധകർ കണ്ടത്. ഇരുവരും തിരുപ്പതി ക്ഷേത്രത്തിലെത്തിയ വീഡിയോകളാണ് പ്രചരിച്ചത്. റവാലിയുടെ മാറ്റം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. നടിയെന്താണ് ഇത്രപെട്ടെന്ന് വണ്ണം വച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. റവാലിക്ക് എന്തെങ്കിലും അസുഖം ബാധിച്ചിരുന്നോയെന്നും ചിലർ ചോദിക്കുന്നുണ്ട്. വീഡിയോ.